ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സര്‍വേയുമായി ബിഗ് ലൈവ് ടിവി; ബിഗ് ലൈവ് ടിവി-ഒഎസ്ഡബ്ലിയുസി സര്‍വേയില്‍ വായനക്കാര്‍ക്കും പങ്കെടുക്കാം; ഫലം ഏപ്രില്‍ 19ന്

ആര് ജയിക്കും ആര് തോല്‍ക്കും? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ബിഗ് ലൈവ് ടിവിയും ഒഎസ്ഡബ്ലിയുസിയും കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സര്‍വേയുമായി നിങ്ങള്‍ക്കരികിലെത്തുന്നു.

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കേരളത്തിലിപ്പോള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞു. ഈ മാസം 23ന് കേരളം പോളിങ് ബൂത്തിലേക്ക് പോവുകയാണ്. പോരാട്ടത്തില്‍ ആരൊക്കെയായിരിക്കും വിജയിക്കുക. ഏത് ടീമായിരിക്കും മുന്നില്‍. അതോ ഒപ്പത്തിനൊപ്പമാവുമോ. ആരെങ്കിലും പരിപൂര്‍ണമായി കേരളം തൂത്തു വാരുമോ അതോ കടുത്ത പോരാട്ടത്തിന്റെ ചിത്രം തെളിയുമോ. ഇതൊക്കെയാണ് ഇപ്പോള്‍ എല്ലാ മലയാളികളുടെയും മനസ്സിലുള്ള ചോദ്യങ്ങള്‍.

ആര് ജയിക്കും ആര് തോല്‍ക്കും. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ബിഗ് ലൈവ് ടിവിയും ഒഎസ്ഡബ്ലിയുസിയും കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സര്‍വേയുമായി നിങ്ങള്‍ക്കരികിലെത്തുന്നു. ലോകത്തെമ്പാടുമുള്ള മലയാളികളില്‍ നിന്ന് പതിനായിരത്തോളം പേരാണ് ഇതിനകം പങ്കെടുത്തത്. ഒഎസ്ഡബ്ലിയുസി വളണ്ടിയര്‍മാര്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും വിവിധയാളുകളെ സന്ദര്‍ശിച്ച് പ്രാതിനിധ്യ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നു. ഇതിനു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെ സര്‍വേയില്‍ പങ്കെടുക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ഗൂഗിള്‍ ലിങ്കിലൂടെയും മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലായ ബിഗ് ന്യൂസ് ലൈവിന്റെ പേജിലൂടെയും പ്രേക്ഷകര്‍ക്ക് സര്‍വേയില്‍ പങ്കെടുക്കാം.

ഏപ്രില്‍ 15ന് വൈകീട്ട് 5 മണിക്ക് സര്‍വേ അവസാനിക്കും. സര്‍വേയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പ്രേക്ഷകര്‍ അതിനു മുന്‍പായി ഓണ്‍ലൈനില്‍ സര്‍വേ ഫോമുകള്‍ കൃത്യമായി പൂരിപ്പിച്ച് സമര്‍പ്പിക്കുക. ഓണ്‍ലൈനായും നേരിട്ടും ശേഖരിക്കുന്ന വിവരങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ച് കേരളത്തിലെ ഏറ്റവും വലിയ അഭിപ്രായ സര്‍വേയുടെ ഫലം ഏപ്രില്‍ 19ന് ബിഗ് ലൈവ് ടിവി പുറത്തുവിടും.

സര്‍വേയില്‍ എല്ലാ പ്രേക്ഷകരും വായനക്കാരും പങ്കെടുക്കണമെന്ന് ബിഗ് ലൈവ് ടി വി അഭ്യര്‍ത്ഥിക്കുന്നു. തുടര്‍ന്ന് ഏപ്രില്‍ 19 വരെ കാത്തിരിക്കുക. കേരളത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സര്‍വേ ഫലത്തിനായി.

സര്‍വേ ലിങ്ക്:

Exit mobile version