വിജയം കണ്ട് പെണ്‍സമരങ്ങള്‍; കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രവേശന സമയം രാത്രി 9.30 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി

പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥിനികളും സംസ്ഥാനത്തുടനീളം സമരം ചെയ്തിരുന്നു.

തിരുവനന്തപുരം: വിജയം കണ്ട് പെണ്‍ സമരങ്ങള്‍. വനിതാ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വ്വകലശാലകള്‍ക്ക് കീഴിലുമുള്ള വനിതാ ഹോസ്റ്റലുകളിലെയും പ്രവേശന സമയമാണ് നീട്ടിയിരിക്കുന്നത്.

വഴുതയ്ക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെയും തൃശൂരിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെയും പരാതി പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ ഹോസ്റ്റല്‍ സമയം 9.30 വരെ നീട്ടിയിരുന്നു.

പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥിനികളും സംസ്ഥാനത്തുടനീളം സമരം ചെയ്തിരുന്നു.

Exit mobile version