കെ മുരളീധരനെ മാലയിട്ട് സ്വീകരിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നു വീണു; ആത്മവിശ്വാസം കൈവിടാതെ കെ മുരളീധരന്‍

വേദി തകര്‍ന്ന് വീണിട്ടും നര്‍മ്മം കൈവിടാതെ പ്രവര്‍ത്തകരോട് സംവദിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നത്.

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് പ്രവര്‍ത്തകര്‍ ഹാരാര്‍പ്പണം നടത്തുന്നതിനിടെ വേദി തകര്‍ന്നു വീണു. വേദി തകര്‍ന്ന് വീണിട്ടും നര്‍മ്മം കൈവിടാതെ പ്രവര്‍ത്തകരോട് സംവദിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നത്.

മുരളീധരനെ മാലയണിയിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്ന് വീഴുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം മുരളീധരനും താഴെ വീണു. എന്നാല്‍ വീണിടത്ത് നിന്നും ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ എഴുന്നേറ്റ് അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഏത് പ്രതിസന്ധിയുണ്ടായാലും അതിനെയല്ലാം അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പോവില്ലെന്നും ചിരിച്ചുകൊണ്ട് പറഞ്ഞ മുരളീധരന്‍ പ്രവര്‍ത്തകരുടെ കൈയ്യടി നേടി.

Exit mobile version