കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികള്‍ ഉണ്ട്. കുറ്റം തെളിഞ്ഞാല്‍ ബിഷപ്പിന് ജീവപര്യന്തം ശിക്ഷവരെ ലഭിക്കാം.

കോട്ടയം: കോട്ടയത്ത് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ബലാല്‍സംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികള്‍ ഉണ്ട്. കുറ്റം തെളിഞ്ഞാല്‍ ബിഷപ്പിന് ജീവപര്യന്തം ശിക്ഷവരെ ലഭിക്കാം.

Exit mobile version