കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെഎം മാണി അന്തരിച്ചു

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ ധനവകുപ്പ് മന്ത്രിയുമായ കെഎം മാണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകീട്ട് 4.45ഓടെ മരണം സംഭവിച്ചത്.

മുന്‍പ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തിരുന്നെങ്കിലും വീണ്ടും ആരോഗ്യസ്ഥിതി വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: കുട്ടിയമ്മ. മക്കള്‍: ജോസ് കെമാണി, എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി.

നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന അപൂര്‍വ ബഹുമതിക്ക് ഉടമയാണ് അദ്ദേഹം. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ മലയാളിയെന്ന റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തമായിരുന്നു. 54 വര്‍ഷം നിമയമസഭയില്‍ അംഗമായിരുന്നു. 13 തവണ പാലാ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച കെഎം മാണി ഒരേ മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിക്കുന്ന അംഗമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

Exit mobile version