ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്, കുറ്റപ്പത്രം സമര്‍പ്പിച്ചു; പ്രകൃതിവിരുദ്ധ പീഡനം, ബലാത്സംഗം, വധഭീഷണി തുടങ്ങിയ 6 വകുപ്പുകള്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 86 സാക്ഷികളും പത്ത് രഹസ്യമൊഴികളും കുറ്റപത്രത്തിലുണ്ട്. പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.

അന്യായമായി തടങ്കലില്‍ വെക്കുക, ബലാത്സംഗം, വധഭീഷണി മുഴക്കുക, ലൈംഗികപീഡനം, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുക, അധികാരസ്ഥാനത്തിരുന്നുള്ള പീഡനം തുടങ്ങിയവയാണ് ഫ്രാങ്കോയ്ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍

മൊഴി രേഖപ്പെടുത്തിയ ഏഴ് ജഡ്ജിമാരും കേസില്‍ സാക്ഷികളാണ്. 25 കന്യാസ്ത്രീകളും 11 പുരോഹിതരും പാലാ ബിഷപ്പ്, ഉജ്ജയിന്‍ ബിഷപ്പ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും സാക്ഷികളാണ്. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടെ മുപ്പതോളം രേഖകള്‍ എന്നിവയും അന്വേഷണസംഘം ശേഖരിച്ചിരുന്നു.

Exit mobile version