ഇത്തവണ കേരളത്തില്‍ ചെങ്കൊടി പാറും, 14 സീറ്റ് വരെ നേടും; ദ ഹിന്ദു സര്‍വ്വേയില്‍ ഞെട്ടിത്തരിച്ച് യുഡിഎഫ് കേന്ദ്രങ്ങള്‍, കേന്ദ്രത്തില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കുറയും

കൊച്ചി: തെരഞ്ഞെടുപ്പ് അടുക്കും തോറും പ്രമുഖ മാധ്യമങ്ങളെല്ലാം പ്രവചനം തുടങ്ങും. ഇപ്പോള്‍ ദ ഹിന്ദുവിന്റെ സര്‍വെ ഫലമാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് മുന്‍തൂക്കം ഉണ്ടാകും എന്നാണ് ദി ഹിന്ദു പറയുന്നത്. ആറു മുതല്‍ പതിനാലു വരെ സീറ്റുകള്‍ എല്‍ഡിഎഫിനു ലഭിക്കുമെന്നാണ് സര്‍വെയില്‍ സൂചിപ്പിക്കുന്നത്.

എല്‍ഡിഎഫിന് 38 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നാണ് ഹിന്ദുവും ലോക്നീതിയും സിഎസ്ഡിഎസും ചേര്‍ന്നു നടത്തിയ സര്‍വെ പറയുന്നത്. 34 ശതമാനം വോട്ട് യുഡിഎഫിനും എന്‍ഡിഎയുടെ വോട്ടുവിഹിതം പതിനെട്ടു ശതമാനമായിരിക്കുമെന്നും സര്‍വെ പ്രവചിക്കുന്നു.

എന്‍ഡിഎയുടെ സീറ്റു സാധ്യത പൂജ്യം മുതല്‍ രണ്ടു വരെയാണ്. യുഡിഎഫ് അഞ്ചു മുതല്‍ പതിമൂന്നുസീറ്റു വരെ നേടാം. എല്‍ഡിഎഫിന് ആറു മുതല്‍ പതിനാലു സീറ്റില്‍ വരെ ജയസാധ്യതയുണ്ടെന്ന് സര്‍വെ പറയുന്നു.

ദേശീയതലത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ഉണ്ടെങ്കിലും ഭൂരിപക്ഷത്തില്‍ എത്തുമെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 336 സീറ്റു നേടിയ എന്‍ഡിഎ ഇക്കുറി 263 മുതല്‍ 283 വരെ സീറ്റില്‍ ഒതുങ്ങും. യുപിഎ 115 മുതല്‍ 135 വരെ സീറ്റു നേടുമെന്നും പ്രവചനമുണ്ട്.

വീഡിയോ കാണാം.

Exit mobile version