തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയ സംഭവത്തില്‍ സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും.

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയ സംഭവത്തില്‍ സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. സംഭവത്തില്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് വരണാധികാരിയായ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. സമയ പരിധി ഇന്ന് രാത്രിയോടെ അവസാനിക്കും.

ഇതേ തുടര്‍ന്നാണ് ഇന്ന് സംഭവത്തില്‍ വിശദീകരണം നല്‍കുന്നത്. പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന നിലപാട് സുരേഷ് ഗോപി ആവര്‍ത്തിക്കാനാണ് സാധ്യത. അഭിഭാഷകരുമായി കഴിഞ്ഞ ദിവസം പാര്‍ട്ടി കൂടിയാലോചനകള്‍ നടത്തിയിരുന്നു.

ഈ സമയത്തിനുള്ളില്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ മറ്റ് നടപടികളിലേക്ക് പോകുക. ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം സുരേഷ് ഗോപി ലംഘിച്ചുവെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.

Exit mobile version