പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് ഇവ.

മലപ്പുറം: വഴിക്കടവ് ചെക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഒന്നരക്കോടി രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് ഇവ.

സംഭവത്തില്‍ പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച ലോറിയുടെ ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി ഷാജിയെ പോലീസ് പിടികൂടി. പച്ചക്കറി വണ്ടിയില്‍ വഴിക്കടവ് ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ലോറിയില്‍ പച്ചക്കറി ചാക്കുകള്‍ക്കടിയില്‍ ചെറിയ ചാക്കുകളിലായി ഒളിപ്പിച്ചാണ് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.

200 ചാക്കുകളിലായി 3 ലക്ഷത്തോളം പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളാണ് ലോറിയില്‍ നിന്ന് കണ്ടെത്തിയത്. മലപ്പുറം എക്‌സൈസ് കമ്മീഷണറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി.

Exit mobile version