യുപിയില്‍ 20 ദിവസത്തിനിടെ 50 പേര്‍ക്ക് ഓറല്‍ ക്യാന്‍സര്‍ : എല്ലാവരും പുകയിലയ്ക്ക് അടിമ

ഫിറോസാബാദ് : യുപിയിലെ ഫിറോസാബാദില്‍ ഇരുപത് ദിവസത്തിനിടെ അമ്പത് പേര്‍ക്ക് ഓറല്‍ (വായിലെ) ക്യാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെ ഔട്ട് പേഷ്യന്റ് വിഭാഗം സംഘടിപ്പിച്ച ക്യാന്‍സര്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

രോഗികളില്‍ ഭൂരിഭാഗം പേരും 30-50 വയസ്സിനിടയില്‍ പ്രായമുള്ളവരും പുകയിലയ്ക്കടിമകളുമാണ്. ഫെബ്രുവരി നാലിനാണ് ആശുപത്രിയില്‍ പരിശോധന ആരംഭിച്ചത്. ഫെബ്രുവരി 24 വരെ അമ്പത് പേരില്‍ ഓറല്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചു.

രോഗികള്‍ക്ക് അവര്‍ ക്യാന്‍സര്‍ ബാധിതരാണെന്നതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും പുകയിലയുടെ അമിത ഉപയോഗമാണ് രോഗം സ്ഥിരീകരിക്കാന്‍ കാരണമായതെന്നും ആശുപത്രിയിലെ ദന്തവിഭാഗം മേധാവി കിരണ്‍ സിങ് അറിയിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ ക്യാന്‍സറിന്റെ ഒന്നാം ഘട്ടത്തിലാണെന്നും ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version