500 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു; സംഭവം അടൂരില്‍

അടൂര്‍: 500കിലോ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത് കൂരമ്പാലയിലാണ്. എക്‌സൈസ് വകുപ്പാണ് ഇത് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദരാജാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ കൂരമ്പാല സ്വദേശിയാണ്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

Exit mobile version