‘വാര്‍ധക്യത്തില്‍ തനിച്ചാവരുത്’; മക്കളും പേരമക്കളും മുന്‍കൈയ്യെടുത്തു; രാധാകൃഷ്ണകുറുപ്പിന് 62ാം വയസില്‍ കൂട്ടായി എത്തി മല്ലിക കുമാരി

തിരുവല്ല: മക്കളെല്ലാവരും സ്വന്തം കുടുംബവും കുട്ടികളും ഒക്കെയായി തിരക്കിലായപ്പോഴും ജീവിതസായാഹ്നത്തില്‍ അച്ഛന്‍ തനിച്ചാവരുതെന്ന് ഇവര്‍ക്ക് നിര്‍ബന്ധമായികുന്നു. ഇതോടെ മക്കളുടെ കരുതലില്‍ 62കാരന്‍ രാധാകൃഷ്ണ കുറുപ്പിന് ലഭിച്ചത് പുതിയൊരു ജീവിതം. ഭാര്യ മരിച്ചതോടെ ഒറ്റയ്ക്കായി പോയ കുറ്റൂര്‍ പൊട്ടന്‍മല രഞ്ചു ഭവനില്‍ രാധാകൃഷ്ണനെയാണ് മക്കള്‍ മുന്‍കൈയ്യെടുത്ത് വിവാഹം കഴിപ്പിച്ചിരിക്കുന്നത്.

മാട്രിമോണിയല്‍ സൈറ്റിലൂടെ കണ്ടെത്തിയ മല്ലിക കുമാരിയാണ് രാധാകൃഷ്ണ കുറുപ്പിന് കൂട്ടായി എത്തിയത്. അടൂര്‍ എനാദിമംഗലം സ്വദേശിയാണ് 60കാരിയായ മല്ലിക കുമാരി. മക്കളും മരുമക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പടെ വേണ്ടപ്പെട്ടവരെല്ലാം കൂടി അന്‍പതോളം പേര്‍ ചേര്‍ന്നാണ് രാധാകൃഷ്ണന്റെ പുതിയ ജീവിത തുടക്കത്തിന് സാക്ഷിയാകാനെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.05ന് കാവുംഭാഗം തിരു ഏറെങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ വച്ച് രാധാകൃഷ്ണക്കുറുപ്പ് മല്ലികയ്ക്ക് താലി ചാര്‍ത്തി ജീവിതത്തിലേക്ക് കൂട്ടി. മൂന്ന് പതിറ്റാണ്ട് കാലമായി ഏറങ്കാവ് ക്ഷേത്രത്തിന് സമീപം സര്‍ബത്തും സുഗന്ധ മുറുക്കാനും സ്റ്റേഷനറി സാധനങ്ങളുമെല്ലാം വില്‍ക്കുന്ന കട നടത്തി വരികയായിരുന്നു രാധാകൃഷ്ണക്കുറുപ്പ്.

ഒന്നരവര്‍ഷം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഭാര്യ മരിച്ചതോടെ രാ
ധാകൃഷ്ണ കുറുപ്പ് തനിച്ചായിരുന്നു. മല്ലിക കുമാരിയുടെയും ജീവിതകഥ വ്യത്യസ്തമല്ല. ഭര്‍ത്താവ് അഞ്ചുവര്‍ഷം മുമ്പ് മരിച്ചപ്പോള്‍ മക്കള്‍ ഇല്ലാത്ത മല്ലിക കുമാരിയും വാര്‍ധക്യകാലത്ത് ഒറ്റയ്ക്കായി പോയിരുന്നു. വീട്ടില്‍ തനിച്ചായിരുന്നു ഇവരുടെ താമസം.

ALSO READ- വീട്ടിലേക്ക് റോഡില്ല; കാന്‍സര്‍ രോഗിയെ കിലോമീറ്ററോളം ചുമന്ന് വാഹനത്തില്‍ എത്തിച്ചത് ചുമട്ടുതൊഴിലാളികള്‍; ദുരവസ്ഥ

രാധാകൃഷ്ണകുറിപ്പിന് രശ്മി, രഞ്ജു, എന്നീ പെണ്‍മക്കളും രഞ്ജിത്ത് എന്ന മകനുമാണുള്ളത്. പെണ്മക്കള്‍ രണ്ടുപേരും വിവാഹിതരായി അവരവരുടെ വീടുകളിലാണ്. മകന്‍ രഞ്ജിത്ത് മാസങ്ങളായി പഠനാവശ്യത്തിനായി കൊല്ലത്ത് ഹോസ്റ്റലിലുമാണ്. മകന്‍ കൂടി വീട്ടില്‍ നിന്ന് പോയതോടെയാണ് രാധാകൃഷ്ണ കുറിപ്പിന്റെ ജീവിതത്തില്‍ ഒറ്റപ്പെടല്‍ വന്നത്.

വിദേശത്ത് താമസമാക്കിയ ഇളയ മകള്‍ രഞ്ജു രണ്ടുമാസം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് വാര്‍ധക്യത്തില്‍ തനിച്ചായ അച്ഛന്റെ ബുദ്ധിമുട്ടുകള്‍ മനസിലായത്. അങ്ങനെയാണ് അച്ഛനൊരു കൂട്ടുതേടാന്‍ മക്കള്‍ മുന്‍കൈയ്യെടുത്തത്.

മാട്രിമോണിയല്‍ വഴി മല്ലിക കുമാരിയെ കണ്ടെത്തി സംസാരിച്ചതും ബന്ധുക്കളുടെ സമ്മതം വാങ്ങിയതുമെല്ലാം മക്കള്‍ തന്നെയായിരുന്നു. എല്ലാവരുടേയും പൂര്‍ണ ആശിര്‍വാദത്തോടെ അതിവേഗത്തില്‍ കാര്യങ്ങള്‍ നീങ്ങിയതോടെ ലളിതമായ ചടങ്ങില്‍ ിവവാഹവും നടത്തി. പ്രായത്തിന്റെ അവശതകള്‍ തളര്‍ത്താത്ത മനസുമായി പുതുജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നവദമ്പതികള്‍.

Exit mobile version