വീട്ടിലേക്ക് റോഡില്ല; കാന്‍സര്‍ രോഗിയെ കിലോമീറ്ററോളം ചുമന്ന് വാഹനത്തില്‍ എത്തിച്ചത് ചുമട്ടുതൊഴിലാളികള്‍; ദുരവസ്ഥ

കാസര്‍കോട്: വീട്ടില്‍ നിന്നും മതിയായ റോഡ് സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന കുടുംബത്തിലെ അംഗമായ കാന്‍സര്‍ രോഗിയെ വാഹനത്തിലേക്ക് എത്തിക്കാന്‍ ഒരു കിലോമീറ്ററോളം ചുമന്ന് ചുമട്ടു തൊഴിലാളികളും പാലിയേറ്റീവ് പ്രവര്‍ത്തകരും.

പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ മാപ്പിളശേരിയിലെ ഐത്തമ്മ ഭായി(76)യെയാണ് വാഹനത്തില്‍ എത്തിക്കാനായി പാണത്തൂരിലെ ചുമട്ടു തൊഴിലാളികള്‍ സഹായിച്ചത്. കുന്ന് കയറിയിറങ്ങിയുള്ള ഇടുങ്ങിയ വഴിയിലൂടെ ഒരു കിലോമീറ്ററോളം ദൂരം സ്ട്രക്ചറില്‍ ചുമക്കുകയായിരുന്നു ഇവര്‍.

പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ കീഴിലെ കിടപ്പുരോഗിയാണ് ഐത്തമ്മ ഭായി. വ്യാഴാഴ്ച ഐത്താമ്മ ഭായിക്ക് വീണു പരുക്ക് പറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റാതെ വന്നതോടെ വീട്ടുകാര്‍ പാലിയേറ്റീവ് നഴ്‌സ് അനിത കുമാരിയെ വിവരം അറിയിക്കുകയായിരുന്നു.

ALSO READ-ദുരിതപര്‍വ്വം താണ്ടാന്‍ പാലസ്തീന് ഇന്ത്യയുടെ സഹായം; ജീവന്‍രക്ഷാ മരുന്നുകളും അവശ്യവസ്തുക്കളുമായി വ്യോമസേന വിമാനം ഈജിപ്തിലേക്ക്

തുടര്‍ന്ന് ഇവരാണ് ചുമട്ടു തൊഴിലാളികളുടെ സഹായം തേടിയത്. സിഐടിയു ചുമട്ടു തൊഴിലാളി യൂണിയന്‍ പനത്തടി ഏരിയ സെക്രട്ടറി അറയ്ക്കല്‍ സെബാസ്റ്റ്യന്‍, തൊഴിലാളികളായ പിഎന്‍ സതീഷ് കുമാര്‍, എന്റഹീം, എംകെ മനു എന്നിവരാണ് സഹായത്തിനെത്തിയത്. പാലിയേറ്റീവ് വൊളന്റിയര്‍മാരായ പിആര്‍പ്രസാദ്, ജയരാജ് കെ നായര്‍ സെബിന്‍ ഇതോമസ് എന്നിവരും സഹായവുമായി എത്തി.

Exit mobile version