ശബരിമലയില്‍ ആദ്യം കയറിയ യുവതികള്‍ ആര്..? പിഎസ്‌സി ചോദ്യം മതവികാരം വ്രണപ്പെടുത്തി, പ്രതിഷേധവുമായി കൊട്ടാരം; ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരാതി ഉണ്ടെങ്കില്‍ പരിഗണിക്കാം, പിഎസ്‌സി ചെയര്‍മാന്‍

തിരുവനന്തപുരം: പിഎസ്‌സി ചോദ്യ പേപ്പറില്‍ ശബരിമല യുവതി ദര്‍ശന ചോദ്യം വന്നതിനെതിരെ പന്തളം കൊട്ടാരം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ മാത്രം പരിശോധിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍ വ്യക്തമാക്കി. ചോദ്യം തയ്യാറാക്കിയത് വിദഗ്ധരാണെന്നും സക്കീര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ശബരിമല യുവതീ പ്രവേശനം ജനങ്ങള്‍ മറന്നുവരികയാണെന്നും ഇത്തരം ഒരു ചോദ്യം വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ അടിയന്തര യോഗം ചേര്‍ന്ന് വിമര്‍ശിച്ചു.

ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മാര്‍ച്ച് മൂന്നിന് നടന്ന പിഎസ്‌സി പരീക്ഷയിലാണ് ശബരിമലയെക്കുറിച്ചുള്ള ചോദ്യം. ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത് ബിന്ദുവും കനക ദുര്‍ഗയെയുമാണ്.

Exit mobile version