വിവാഹിതനാണെന്ന കാര്യം ഒളിച്ചു വെച്ച് കാമുകിയുമായി കറക്കം, ഒടുവില്‍ അപകടം കള്ളി വെളിച്ചത്താക്കി, പ്രണയം തകര്‍ന്നു

വൈകീട്ടോടെ അമ്മയും ബന്ധുക്കളുമെത്തി യുവതിയെ കൊണ്ടുപോയി

തൊടുപുഴ: വിവാഹിതനാണെന്ന സത്യം മറച്ച് വെച്ച് പ്രണയിനിയുമായി ബൈക്കില്‍ ചുറ്റുന്നതിനിടെ അപകടം. അതോടെ കള്ളി വെളിച്ചത്താവുകയും പ്രണയം തകരുകയും ചെയ്തു. തൊടുപുഴ മൂലമറ്റം റോഡില്‍ മുട്ടം എന്‍ജിനിയറിങ് കോളേജിന് സമീപമാണ് അപകടം നടന്നത്. ഇന്നലെ രാവിലെയാണ് സംഭവം.

കളമശേരി സ്വദേശിയായ യുവാവും വടക്കന്‍ പറവൂര്‍ സ്വദേശിനിയും വാഗമണ്ണിലേക്ക് പോവുകയായിരുന്നു. അതിനിടയില്‍ ഇവരുടെ ബൈക്ക് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരും കാഞ്ഞാര്‍ സ്വദേശികളുമായ അമല്‍ പി സുകുമാരന്‍, അബ്ദുല്‍ മനാഫ് എന്നിവരുടെ ബൈക്കിലാണ് ഇടിച്ചത്. ഇവര്‍ക്കും ചെറിയ പരിക്കുകളുണ്ട്.

തുടര്‍ന്ന് പോലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. അതിനിടയിലാണ് യുവാവ് വിവാഹിതനാണെന്ന കാര്യം യുവതി അറിയുന്നത്. ശേഷം വൈകീട്ടോടെ അമ്മയും ബന്ധുക്കളുമെത്തി യുവതിയെ കൊണ്ടുപോയി. മുട്ടം പോലീസ് സ്റ്റേഷനില്‍ ഇയാളെ ഹാജരാക്കിയശേഷം വിട്ടയച്ചു.

Exit mobile version