രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; ഒപ്പം പ്രിയങ്കയും,പത്രിക സമര്‍പ്പണം വ്യാഴാഴ്ച

ബുധനാഴ്ച്ച രാത്രി കോഴിക്കോട് എത്തുന്ന സംഘം വ്യാഴാഴ്ച രാവിലെ ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ് വയനാട്ടില്‍ എത്തുന്നത്

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക സമര്‍പ്പിക്കാന്‍ എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും വയനാടെത്തും. ബുധനാഴ്ച്ച രാത്രി കോഴിക്കോട് എത്തുന്ന സംഘം വ്യാഴാഴ്ച രാവിലെ ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ് വയനാട്ടില്‍ എത്തുന്നത്. എസ് പി ജി സുരക്ഷയുള്ള നേതാവയതിനാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.

ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, സംഘടനകാര്യ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരും വയനാട്ടില്‍ എത്തും. വയനാട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് പ്രചാരണ ചുമതല. റോഡ് ഷോയിലൂടെ പരമാവധി ആളുകളെ കണ്ടു കൊണ്ടാവും പത്രിക സമര്‍പ്പണത്തിന് രാഹുല്‍ എത്തുക. എന്നാല്‍ റോഡ് ഷോയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.

Exit mobile version