മനുഷ്യ മനസാക്ഷിക്ക് താങ്ങാന്‍ പറ്റാത്ത കാര്യമാണ് തൊടുപുഴയില്‍ നടന്നത്; ജസ്റ്റിസ് കെമാല്‍ പാഷ

മനുഷ്യ മനസാക്ഷിക്ക് താങ്ങാന്‍ പറ്റാത്ത കാര്യമാണ് തൊടുപുഴയില്‍ നടന്നത് എന്നാണ് കുട്ടിയെ സന്ദര്‍ശിച്ച ശേഷം കെമാല്‍ പാഷ പറഞ്ഞത്

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഏഴ് വയസുകാരനെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെമാല്‍ പാഷ സന്ദര്‍ശിച്ചു. മനുഷ്യ മനസാക്ഷിക്ക് താങ്ങാന്‍ പറ്റാത്ത കാര്യമാണ് തൊടുപുഴയില്‍ നടന്നത് എന്നാണ് കുട്ടിയെ സന്ദര്‍ശിച്ച ശേഷം കെമാല്‍ പാഷ പറഞ്ഞത്.

അശരണരായ സ്ത്രീകള്‍ ആശ്രയത്തിനു പോകുമ്പോള്‍ അക്രമികളുടെ കൈയില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്നും നമ്മുടെ നിയമ വ്യവസ്ഥയുടെ കുഴപ്പം കൊണ്ടാണ് ഇയാള്‍ മുമ്പ് കൊലക്കേസില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ക്രിമിനല്‍ നിയമം മാറേണ്ടതുണ്ടെന്നും കെമാല്‍ പാഷ പറഞ്ഞു.

അതേ സമയം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന കുഞ്ഞിന് മസ്തിഷ്‌ക മരണം സംഭവിച്ചു കഴിഞ്ഞുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.

Exit mobile version