വെസ്റ്റ് നൈല്‍ പനി; കാക്കകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് കണ്ടെത്താനായില്ല

ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ആണ് പരിശോധന നടത്തിയത്

മലപ്പുറം: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് കാക്കയില്‍ നടത്തിയ രണ്ടാം ഘട്ട പരിശോധനയിലും വിഫലം. മരിച്ച കുട്ടിയുടെ വീടിന് സമീപ പ്രദേശമായ എ ആര്‍ നഗറില്‍ നിന്ന് കിട്ടിയ കാക്കകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ആണ് പരിശോധന നടത്തിയത്.

മലപ്പുറത്ത് വേങ്ങേരി സ്വദേശി മുഹമ്മദ് ഷാനാണ് പനി ബാധിച്ച് മരിച്ചത്. പ്രദേശത്ത് ചത്ത് വീണ ഏതാനും കാക്കകളില്‍ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്. ഒപ്പം മുഹമ്മദ് ഷാന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളുടേയും കോഴികളുടേയും രക്ത സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു. വേങ്ങരയില്‍ നിന്ന് ആരോഗ്യവകുപ്പ് പിടികൂടിയ കൊതുകുകളുടെ രക്ത പരിശോധനാ ഫലവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

Exit mobile version