ഒമിക്രോൺ വൈറസ്; കേരളത്തിൽ സമ്പർക്കത്തിൽ വന്നവരുടെ പരിശോധനാഫലം രണ്ടു ദിവസത്തിൽ

കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. സമ്പർക്കത്തിൽ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും.

യുകെയിൽ നിന്ന് അബൂദബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഈ മാസം ആറാം തിയ്യതി ഇത്തിഹാദ് വിമാനത്തിനാണ് എറണാകുളം സ്വദേശിയായ യുവാവ് നെടുമ്പാശേരിയിലെത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി;യുവാവ് അറസ്റ്റിൽ

ആദ്യ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും രോഗലക്ഷണങ്ങൾ കണ്ടതോടെ എട്ടാം തിയ്യതി നടത്തിയ പരിശോധനയിൽ പോസിറ്റീവായി. തുടർന്നാണ് ഒമിക്രോൺ ജനിതക ശ്രേണി പരിശോധന നടത്തിയത്. രോഗിയുമായി സമ്പർക്കം പുലർത്തിയ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവാണ്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇരുവരുടെയും സാംപിളുകൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വിമാനത്തിൽ ആകെ 149 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. ഇതിൽ 32 പേരെ ഹൈറിസ്‌ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗിക്ക് പ്രാദേശിക സമ്പർക്കം ഇല്ലാത്തതിനാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Exit mobile version