കോട്ടയത്ത് നാലുവയസുകാരി ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് സൂര്യാഘാതമേറ്റു

കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍, പട്ടിത്താനം എന്നിവിടങ്ങളിലും കനത്ത് ചൂടാണ് രേഖ പെടുത്തിയത്. ജില്ലയില്‍ ശുചീകരണ തൊഴിലാളി ശേഖരനും യുഡിഎഫ് പ്രവര്‍ത്തകന്‍ അരുണിനും പൊള്ളലേറ്റു

കോട്ടയം: കോട്ടയത്ത് നാലുവയസുകാരി ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് സൂര്യാഘാതമേറ്റു. കോട്ടയത്തിന്റെ പല മേഖലകളിലായാണ് സൂര്യാഘാതമേറ്റത്. കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍, പട്ടിത്താനം എന്നിവിടങ്ങളിലും കനത്ത് ചൂടാണ് രേഖ പെടുത്തിയത്. ജില്ലയില്‍ ശുചീകരണ തൊഴിലാളി ശേഖരനും യുഡിഎഫ് പ്രവര്‍ത്തകന്‍ അരുണിനും പൊള്ളലേറ്റു.

പട്ടിത്താനം സ്വദേശി തങ്കപ്പന്‍ കുറുമുള്ളൂര്‍ സ്വദേശി സജി എന്നിവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത് മുന്നറിയിപ്പാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ കനത്ത താപനില വര്‍ധിച്ച സാഹചര്യത്തില്‍ രാവിലെ 11.00 മണി മുതല്‍ 3.00 വരെ നേരിട്ട് സൂര്യതാപം ഏല്‍ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version