വലിയ വാഗ്ദാനങ്ങളും കുറഞ്ഞ വിഭവങ്ങളും നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി; വിമര്‍ശനങ്ങളുമായി അരുണ്‍ ജെയ്റ്റ്‌ലി

ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രതിമാസം 6000 രൂപ മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് വിമര്‍ശനവുമായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വലിയ വാഗ്ദാനങ്ങളും കുറഞ്ഞ വിഭവങ്ങളും നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ലഭിക്കുമെന്ന് പറയുന്ന പദ്ധതി, ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ നല്‍കുന്നതിന്റെ മൂന്നില്‍ ഒന്നുപോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 50 വര്‍ഷമായി പട്ടിണി ഇല്ലാതാക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിയവര്‍ തന്നെ ഇപ്പോള്‍ വരുമാനമില്ലാത്തവര്‍ക്ക് 12000 രൂപ വരുമാനം ഇല്ലാത്തവര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രതിമാസം 6000 രൂപ മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. 25 കോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

Exit mobile version