സമ്മതം മൂളി രാഹുല്‍ ഗാന്ധി; വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന് കെപിസിസി

രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ ആവശ്യം ഉയര്‍ന്നതോടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ടി സിദ്ധീക്ക് പിന്‍മാറാമെന്ന് സമ്മതം മൂളുകയായിരുന്നു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തിന് രാഹുല്‍ ഗാന്ധി സമ്മതം മൂളിയതായി കെപിസിസി അറിയിച്ചു. കേരള ഘടകത്തിന്റെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചത്.

രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ ആവശ്യം ഉയര്‍ന്നതോടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ടി സിദ്ധീക്ക് പിന്‍മാറാമെന്ന് സമ്മതം മൂളുകയായിരുന്നു. ഇതിനു പിന്നാലെ ഈ ആവശ്യം സംസ്ഥാന നേതൃത്വം പിടിമുറുക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ പല നേതാക്കളും ആവശ്യം ഉന്നയിച്ചിരുന്നു.

കെപിസിസിയും അതേ ആവശ്യം ഉന്നയിച്ചതോടെ ഘടകക്ഷികളും മറ്റും ആവശ്യം ശരിവെയ്ക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യം അംഗീകരിക്കുകയും ചെയ്തു. മത്സരം ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തുനിന്ന് ജനവിധി തേടാന്‍ രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ ട്വിസ്റ്റാണ് നടന്നത്.

Exit mobile version