വയനാട്ടുകാർക്ക് ഞാൻ കുടുംബാംഗം, അമ്മയെയും ഇവിടേയ്ക്ക് കൊണ്ടുവരും; രാഹുൽ ഗാന്ധി

Rahul gandhi | Bignewslive

കല്പറ്റ: വയനാട്ടുകാർ തന്നെ ഒരു രാഷ്ട്രീയനേതാവായല്ല ഒരു കുടുംബാംഗമെന്നനിലയിലാണ് കാണുന്നതെന്ന് രാഹുൽഗാന്ധി എം.പി. ഭാരത് ജോഡോ യാത്രകഴിഞ്ഞ് വയനാട്ടിലേക്കു വരുമ്പോൾ വീട്ടിലേക്ക് പോരുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. താൻ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനെക്കാൾ വില നൽകുന്നത് ആ പരിഗണനയ്ക്കാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പുതിയ തീരുമാനത്തിന് ബിഗ്‌സല്യൂട്ട്..! ഉത്സവപ്പറമ്പിലെ ‘മുസ്ലിംകള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് എടുത്ത് മാറ്റി ക്ഷേത്രകമ്മിറ്റി

കൂടാതെ, അമ്മ സോണിയാഗാന്ധിയെക്കൂടി ഇവിടേക്ക് കൊണ്ടുവരുമെന്നും രാഹുൽഗാന്ധി അറിയിച്ചു. 25 വീടുകൾ ജില്ലയിൽ കോൺഗ്രസ് നിർമിച്ചുനൽകി. വീടുനിർമാണത്തിൽ തനിക്കും പങ്കാളിയാവാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ വിവിധപരിപാടികൾക്കെത്തിയ രാഹുൽഗാന്ധിക്ക് സുരക്ഷയൊരുക്കിയത് 877 പോലീസ് ഉദ്യോഗസ്ഥരെയാണ്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കുപുറമേ കാസർകോട്, കണ്ണൂർ റൂറൽ, സിറ്റി, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിൽനിന്നും പോലീസ് ഉദ്യോഗസ്ഥർ ജില്ലയിലെത്തി.

Exit mobile version