കേരളം മിനി പാകിസ്താൻ, പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരർ മാത്രമെന്ന് ബിജെപി മന്ത്രി

മുംബൈ: ഒരു മിനി പാകിസ്ഥാനാണ് കേരളം എന്ന് മഹാരാഷ്ട്ര ബിജെപി മന്ത്രി നിതീഷ് റാണെ. അതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഭീകരർ മാത്രമാണ് പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് എന്നും എല്ലാ ഭീകരരും അവര്‍ക്ക് വോട്ട് ചെയ്യുന്നുവെന്നും നിതേഷ് റാണെ പറഞ്ഞു.

പൂനെയിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതീഷ് റാണെ. നേരത്തെയും നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

Exit mobile version