ഈ മൂന്ന് കാര്യങ്ങള്‍ ചെയ്യണം, അത് നടപ്പാക്കിയാല്‍ എല്ലാ പിന്തുണയും ഉണ്ടാകും; നിയമസഭാ തെരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

Rahul Gandhi | Bignewslive

നിലമ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് കേരളം അടുക്കുമ്പോള്‍, സംസ്ഥാനത്തെ നേതാക്കള്‍ക്ക് മൂന്ന് നിര്‍ദേശവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. അക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചാല്‍ തന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയുമുണ്ടാകും. നിങ്ങള്‍ പറയുന്നിടത്തെല്ലാം പോകാം. ആവശ്യപ്പെടുന്നതെല്ലാം ചെയ്യാം. നേതാക്കളിലും താഴേത്തട്ടിലുള്ള പ്രവര്‍ത്തകരിലും തികഞ്ഞ വിശ്വാസമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തവണ യുഡിഎഫ് തിരിച്ചുവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

രാഹുല്‍ ഗാന്ധി നല്‍കിയ മൂന്ന് നിര്‍ദേശങ്ങള്‍ ഇങ്ങനെ;

1. പ്രകടനപത്രിക: ജയിച്ചാല്‍ ചെയ്യാന്‍പോകുന്ന കാര്യങ്ങള്‍ കൃത്യമായി ജനങ്ങള്‍ക്കുമുന്നില്‍ വെക്കണം. അതിനായി ജനങ്ങളോടു സംവദിച്ച്, അവര്‍ക്കു പ്രതീക്ഷപകരുന്ന പ്രകടനപത്രിക തയ്യാറാക്കണം.

2. സ്ഥാനാര്‍ഥി നിര്‍ണയം: അനുഭവസമ്പന്നര്‍ക്കൊപ്പം ചെറുപ്പക്കാരെയും ഉള്‍ക്കൊള്ളിച്ചാകണം സ്ഥാനാര്‍ഥിപ്പട്ടിക. ജനങ്ങളില്‍ ആവേശമുണ്ടാക്കാന്‍ കഴിയുന്നവരാകണം സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥിനിര്‍ണയം സുതാര്യമാകണം.

3. ആശയസംഘട്ടനം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരായ ആശയസംഘട്ടനമാകണം ഈ തെരഞ്ഞെടുപ്പ്. അത് വളരെ പ്രധാനമാണ്. കേരളത്തിന് ഭാവിപ്രതീക്ഷയും സങ്കല്പങ്ങളും പകരാന്‍ നമുക്കു കഴിയണം.

Exit mobile version