മുത്തങ്ങയില്‍ കഞ്ചാവ് വേട്ട; ആറ് കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശികള്‍ പിടിയില്‍

ആറ് കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശികളായ സനല്‍, സുനീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്

മുത്തങ്ങ: വയനാട് മുത്തങ്ങയില്‍ കഞ്ചാവ് വേട്ട. ആറ് കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശികളായ സനല്‍, സുനീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇരുവരും ഇന്ന് പുലര്‍ച്ചെയാണ് പിടിയിലായത്. കഞ്ചാവ് കാറില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.

സംസ്ഥാനത്ത് ലഹരി മരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കണമെന്ന് ഋഷിരാജ് സിംഗ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് 13 കോടി വിലവരുന്ന ഹാഷിഷ് ഓയില്‍ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. സംഭവത്തില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്.

Exit mobile version