കുറുക്കന്റെ ആക്രമണം..! എട്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം, പനങ്ങാട് പഞ്ചായത്തില്‍ കുറുക്കന്റെ വ്യാപക ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. കുറുക്കന്‍ കടിച്ചു പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഉണ്ണികുളം സ്വദേശികളായ സജിന്‍, ചന്ദ്രന്‍, മാനാംകുന്നുമ്മല്‍ ജിതിന്‍, ഉണിത്തിരി എന്നിവര്‍ക്കും പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ സ്വദേശി അമ്പലപ്പറമ്പില്‍ ഫസലുറഹ്മാന്‍, കാന്തലാട്ട് മലയില്‍ വാസു, ചക്കി, സുരേന്ദ്രന്‍, എന്നിവര്‍ക്കുമാണ് കുറുക്കന്റെ കടിയേറ്റത്. പിന്നീട് നാട്ടുകാര്‍ കുറുക്കനെ അടിച്ചുകൊന്നു.

Exit mobile version