ലോക്‌സഭാ തെരഞ്ഞെടുപ്പ്: മത്സരിക്കാന്‍ ഒരുങ്ങുന്ന സുരേഷ് കീഴാറ്റൂരിന് തിരിച്ചടി;പിന്തുണ നല്‍കില്ലെന്ന് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതി

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് അറിയിച്ച കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരം നയിക്കുന്ന സുരേഷ് കീഴാറ്റൂരിന് തിരിച്ചടി. കീഴാറ്റൂര്‍ ബൈപ്പാസ് സമര നായകന് പിന്തുണ നല്‍കാനാവില്ലെന്ന് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതി വ്യക്തമാക്കി. ഇതോടെ മത്സരിക്കാന്‍ സന്നദ്ധനായ സുരേഷും വയല്‍ക്കിളികളും ഒറ്റപ്പെട്ടു.

സിപിഎമ്മിന് ഏറെ സ്വാധീനമുള്ള കീഴാറ്റൂരിലെ ബൈപ്പാസ് സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണെന്നും പരിസ്ഥിതി വിഷയം മാത്രം പ്രചാരണ വിഷയമാക്കിയാല്‍ വിജയിക്കാനാകില്ലെന്നും ഐക്യദാര്‍ഢ്യ സമിതി വിലയിരുത്തുന്നു.

പ്രാദേശിക വിഷയം ഉയര്‍ത്തികാണിച്ച് തെരഞ്ഞെടുപ്പില്‍ മതേസരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. കീഴാറ്റൂര്‍ മാതൃകയില്‍ സമരം തുടങ്ങിയ തുരുത്തി കോളനിവാസികളും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമരം ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ലഭിച്ചതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു.

Exit mobile version