വടകരയില്‍ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്; പി ജയരാജന്‍

വടകരയില്‍ കെ മുരളീധരന്റെ പ്രചാരണം ഇന്ന് ആണ് ആരംഭിക്കുന്നത്

വടകര: വടകരയില്‍ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. ഒരു പ്രമുഖ ചാനലിനോടാണ് പി ജയരാജന്‍ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിലെ തമ്മിലടി മൂര്‍ഛിച്ചപ്പോള്‍ ആശ്വാസ സ്ഥാനാര്‍ത്ഥിയായാണ് കെ മുരളീധരന്‍ മത്സരിക്കുന്നതെന്നും ആര്‍എസ്എസ് കുടുംബങ്ങളെ ഉള്‍പ്പെടെ വിളിച്ചു ചേര്‍ത്ത് ആര്‍എംപി സംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വടകരയിലേക്ക് വരുന്നത് ജയിക്കാന്‍ വേണ്ടി മാത്രമാണെന്നും ബിജെപിയെ വലുതാക്കി കൊണ്ടു വരുന്നത് സിപിഎമ്മാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പറഞ്ഞു. അതേസമയം വടകരയില്‍ കെ മുരളീധരന്റെ പ്രചാരണം ഇന്ന് ആണ് ആരംഭിക്കുന്നത്.

Exit mobile version