തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുത്തന്‍ രീതിയുമായി അടൂര്‍ പ്രകാശ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റര്‍

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ പോസ്റ്ററാണ് ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുന്നത്

ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓരോ വട്ടയും വ്യത്യസ്ത മാര്‍ഗങ്ങളാണ് പാര്‍ട്ടിക്കാര്‍ പ്രചാരണത്തിനായി തെരഞ്ഞെടുക്കുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കാലമായതിനാല്‍ പ്രചാരണം ആ വഴിയിലും നടക്കുന്നുണ്ട്. ഫേസ്ബുക്കും ട്വിറ്ററുമെല്ലാം സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇപ്പോള്‍ ഉപയോഗിച്ച് തുടങ്ങി.

പണ്ട് സിനിമാ ഗാനങ്ങളുടെ പാരഡിയുമായാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നെങ്കില്‍ ഇന്ന് സിനിമ പോസ്റ്റര്‍ ഉപയോഗിച്ചാണ് സ്ഥാനാര്‍ഥികളുടെ പ്രചാരണം. അത്തരത്തില്‍ ഒരു പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ പോസ്റ്ററാണ് ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് അടൂര്‍ പ്രകാശ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ പേരും ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും ഒരുപോലെ ആയതും പോസ്റ്റര്‍ ഹിറ്റാവാന്‍ കാരണമായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നില്‍ എന്നാണ് അടൂര്‍ പ്രകാശ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version