ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കുമെന്ന് ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മ

സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും ഗോത്ര ചെയര്‍മാന്‍ ബിജു കാക്കത്തോട് പറഞ്ഞു

കല്‍പ്പറ്റ: കോണ്‍ഗ്രസും ബിജെപിയും ആദിവാസികളെ അവഗണിക്കുന്നുവെന്ന് ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര. അതോടൊപ്പം വയനാട്ടില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കാത്തത് ആദിവാസികളോടുള്ള കടുത്ത അവഗണനയാണെന്നും ഗോത്ര പറയുന്നു.

ആദിവാസികളോടുള്ള ഈ അവഗണനയില്‍ പ്രതിഷേധിച്ച് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കുമെന്നും ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര വ്യക്തമാക്കുന്നു. സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും ഗോത്ര ചെയര്‍മാന്‍ ബിജു കാക്കത്തോട് പറഞ്ഞു. വയനാടിനെക്കൂടാതെ തൃശ്ശൂര്‍ പാലക്കാട് ലോക്‌സഭ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ആലോചിക്കുന്നതായി ബിജു കാക്കത്തോട് കൂട്ടിച്ചേര്‍ത്തു.

Exit mobile version