സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കിച്ച് യുഡിഎഫ്; ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കി ജോയ്‌സ് ജോര്‍ജ്; എല്‍ഡിഎഫിന് വന്‍മുന്നേറ്റം

joyce-george1

കട്ടപ്പന: യുഡിഎഫ് ക്യാംപ് ഇടുക്കി ലോക്‌സഭാ സീറ്റിനെ ചൊല്ലി തര്‍ക്കിച്ച് സമയം പാഴാക്കവേ, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അതിദൂരം മുന്നോട്ട് കുതിച്ച് എല്‍ഡിഎഫ്. പ്രചാരണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇടത് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്കും തുടക്കമായിട്ടുണ്ട്.

എന്‍ഡിഎയും യുഡിഎഫും സീറ്റിന്റെ പേരില്‍ തര്‍ക്കിച്ച് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനം പോലും എടുത്തിട്ടില്ല. ഈസമയം, എതിരാളികളെ പിന്നിലാക്കി കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ജോയ്‌സ് ജോര്‍ജിനും എല്‍ഡിഎഫിനുമുള്ളത്. മണ്ഡലത്തിലെ പ്രമുഖരെയെല്ലാം നേരില്‍ കണ്ട് ആശിര്‍വാദം വാങ്ങിയും വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിച്ചും മുന്നോട്ട് പോവുകയാണ്.

ഇതിനിടെ, എല്‍ഡിഎഫിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും കട്ടപ്പനയിലെ കണ്‍വെന്‍ഷനോടെ തുടക്കമായി. ഇടത് സര്‍ക്കാരിന്റെ നേട്ടങ്ങളും കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും വീഴ്ച്ചകളുമാണ് എല്‍ഡിഎഫ് പ്രചാരണ ആയുധങ്ങള്‍. മന്ത്രി എംഎം മണിയടക്കമുള്ളവരുടെ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും പ്രസംഗങ്ങളും പ്രവര്‍ത്തകര്‍ക്ക് ഏറെ ആവേശം നല്‍കുന്നുണ്ട്.

Exit mobile version