മാതൃകാ പെരുമാറ്റച്ചട്ടം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും

പ്രശ്ന ബാധിത ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കുന്ന വിഷയവും സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്ന് രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും. പെരുമാറ്റച്ചട്ട ലംഘനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ തയ്യാറാക്കിയ സിവിജില്‍ ആപ്പിനെക്കുറിച്ച് ടിക്കാറാം മീണ ഇന്ന് രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്യും.

കൂടാതെ പ്രശ്ന ബാധിത ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കുന്ന വിഷയവും സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ചയാകും. ശബരിമല വിഷയം പ്രചാരണായുധമായി ഉപയോഗിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ ബിജെപിയും കോണ്‍ഗ്രസും യോഗത്തില്‍ വിമര്‍ശനമുന്നയിക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന പ്രചാരണ വിഷയമാക്കാമെന്ന് പ്രതീക്ഷിച്ച ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ടിക്കാറാം മീണയുടെ നിലപാട്. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഓഫീസര്‍ക്ക് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version