എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും; മാര്‍ച്ച് 28 ന് അവസാനിക്കും

അടുത്തമാസം 5 മുതല്‍ മെയ് രണ്ട് വരെ രണ്ട് ഘട്ടമായാണ് മൂല്യ നിര്‍ണയം നടക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഈ വര്‍ഷം ആകെ പരീക്ഷ എഴുതുന്നത് 4,35,142 കുട്ടികളാണ്. അതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. മാര്‍ച്ച് 28 ന് പരീക്ഷ അവസാനിക്കും. അടുത്തമാസം 5 മുതല്‍ മെയ് രണ്ട് വരെ രണ്ട് ഘട്ടമായാണ് മൂല്യ നിര്‍ണയം നടക്കുക.

2923 കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിലും ഗള്‍ഫിലും നാല് കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും.ഈ വര്‍ഷം എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,62,125 കുട്ടികള്‍ പരീക്ഷയെഴുതുന്നു.എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,42,033 കുട്ടികളാണ് പരീക്ഷയെഴുതുക. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 30,984 കുട്ടികളും ഇത്തവണ പരീക്ഷയ്ക്കെത്തും. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതല്‍ പേര്‍ പരീക്ഷയെഴുതുക. കുട്ടനാട്ടില്‍ നിന്നാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്.

Exit mobile version