എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍; പരീക്ഷാ ഹാളിലേക്ക് 4,35,142 വിദ്യാര്‍ത്ഥികള്‍!

തിരുവനന്തപുരം: സംസ്ഥാനത്തെ 4,35,142 പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാളെ പരീക്ഷാ ഹാളിലേക്ക്. എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ബുധനാഴ്ചയാണ് ആരംഭിക്കുന്നത്.

ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. കേരളത്തിലെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും ഒപ്പം ഗള്‍ഫ് മേഖലയിലെ ഒന്‍പതു കേന്ദ്രങ്ങളിലുമാണ് പരീക്ഷ.

സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികളും പരീക്ഷയ്ക്ക് എത്തും. അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 കുട്ടികളും പരീക്ഷയ്ക്കെത്തും. മാര്‍ച്ച് 28-ന് പരീക്ഷ അവസാനിക്കും.

Exit mobile version