തൃശ്ശൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആര്‍എസ്എസ് ആക്രമണമെന്ന് സിപിഎം

തൃശ്ശൂര്‍: തൃശ്ശൂര്‍ കടങ്ങോടില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കടങ്ങോട് സ്വദേശികളായ പ്രജോദ്, സത്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുകയായിരുന്ന പ്രജോദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാന്‍ എത്തിയതായിരുകന്നു സത്യന്‍. ഇയാള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തല്ലിതകര്‍ക്കുകയും, സത്യനെ വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.

ഗുരുതര പരുക്കുകളോടെ ഇരുവരേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രജോദിന് തലയ്ക്കും സത്യന് കാലിനുമാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

Exit mobile version