‘അമ്മയും മകനും സുഖമായിരിക്കുന്നു, കൂടെ അച്ഛനും’.! അച്ഛനായ സന്തോഷം പങ്കുവെച്ച് കെഎസ് ശബരീനാഥ് എംഎല്‍എ

തിരുവനന്തപുരം: അച്ഛനായ സന്തോഷം പങ്കുവെച്ച് കെഎസ് ശബരീനാഥ് എംഎല്‍എ. ‘അമ്മയും മകനും സുഖമായിരിക്കുന്നു, കൂടെ അച്ഛനും..’ എന്നായിരുന്നു ശബരീനാഥന്‍ കുറിച്ചത്. ആണ്‍കുഞ്ഞാണ് ശബരീനാഥിനും ദിവ്യ എസ് അയ്യര്‍ക്കും ജനിച്ചത്.

2017 ജൂണ്‍ 30നായിരുന്നു ഇരുവരുടെയും വിവാഹം. അരുവിക്കര എംഎല്‍എയാണ് ശബരീനാഥന്‍. തിരുവനന്തപുരം സബ് കളക്ടറായിരുന്ന ദിവ്യ ഇപ്പോള്‍ തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്.

Exit mobile version