മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കി..! കുട്ടികള്‍ക്ക് ഫീസ് മടക്കി നല്‍കുമെന്ന് പരീക്ഷാ കമ്മിഷണന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സുപ്രീം കോടതി നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഫീസ് മടക്കി നല്‍കുമെന്ന് പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ നവംബര്‍ ഒന്നിന് ആരംഭിക്കും.

550 എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനമാണ് കോടതി ഇന്നലെ റദ്ദാക്കിയത്. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പി കെ ദാസ്, വര്‍ക്കല എസ്ആര്‍ കോളജുകളിലെ എംബിബിഎസ് പ്രവേശന നടപടികള്‍ സുപ്രീംകോടതി റദ്ദാക്കിയതോടെ ഈ കോളേജുകളില്‍ ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസ് മടക്കി നല്‍കും. ഇതിനുള്ള നടപടികള്‍ വ്യാഴാഴ്ചമുതല്‍ ആരംഭിക്കുമെന്ന് പ്രവേശന പരീക്ഷാ കമീഷണര്‍ അറിയിച്ചു.

മെഡിക്കല്‍ കോഴ്‌സുകള്‍, അനുബന്ധ കോഴ്‌സുകള്‍ എന്നിവയിലെ പ്രവേശന നടപടികള്‍ ഒക്ടോബര്‍ 31 ന് പൂര്‍ത്തിയാക്കണം. അതിന് ശേഷം പഠനം തുടരാന്‍കഴിയാതെ വന്നവര്‍ക്കും കോഴ്‌സുകള്‍ മാറിയവര്‍ക്കും ഫീസടച്ചിട്ടും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും ഫീസ് മടക്കി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

എന്നാല്‍ 88 വിദ്യാര്‍ത്ഥികള്‍ ഫീസ് തിരികെ വാങ്ങി മറ്റു കോഴസുകളില്‍ ചേര്‍ന്നിട്ടുണ്ട്. ഫീസ് തിരികെ വാങ്ങാതെയും ചിലര്‍ മറ്റു കോഴ്‌സുകളിലേക്ക് മാറി. ഹൈക്കോടതി ഈ കോളേജുകളിലേക്ക് പ്രവേശനം നടത്താന്‍ ഹൈക്കോടതി നേരത്തെ ഉത്തരരവ് നല്‍കിയതിനെ തുടര്‍ന്നാണ് നാല് കോളേജുകളിലെയും 550 സീറ്റുകളിലേക്ക് പ്രവേശനം നടത്തിയത്.

Exit mobile version