യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ എത്തി; ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചു

കുമിളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അബിന്‍ സുരേഷാണ് ജയദേവ് എന്ന അധ്യാപകനെ മര്‍ദ്ദിച്ചത്

കുമിളി: യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ എത്തിയത് ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചു. കുമിളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അബിന്‍ സുരേഷാണ് ജയദേവ് എന്ന അധ്യാപകനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ജയദേവിന് നട്ടെല്ലിനും ചെവിക്കും സാരമായി പരിക്കേറ്റു

യൂണിഫോം ധരിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥി പെട്ടെന്ന് പ്രകോപിതനവുകയും അധ്യാപകനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. കുമളി ചെങ്കര സ്വദേശിയായ അബിനെതിരെ പോലീസ് ഐപിസി സെക്ഷന്‍ 323, 325 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version