എസ്എസ്എല്‍സി: സ്‌കൂളിന് നൂറു ശതമാനം നഷ്ടമാകുമെന്ന ഭയം; ഇടപ്പള്ളിയില്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതായി പരാതി

കൊച്ചി : വരുന്ന പരീക്ഷയില്‍ സ്‌കൂളിന് നൂറ് ശതമാനം വിജയം നഷ്ടമാകും എന്ന കാരണത്തിന്റെ പുറത്ത് വിദ്യാര്‍ത്ഥിയെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയതായി പരാതി. സ്‌കൂള്‍ അധികൃതരാണ് തന്നെ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയതെന്ന് വിദ്യാര്‍ത്ഥി പറയുന്നു. എറണാകുളം ഇടപ്പള്ളി നോര്‍ത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലിന് എതിരാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സ്‌കൂളിന് നൂറ് ശതമാതമാനം വിജയം ഉറപ്പാക്കാനാണ് ഇതെന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടുകാരും ആരോപിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതായി വിദ്യാര്‍ത്ഥി ആരോപിക്കുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

ഈ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

Exit mobile version