പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മുന്‍ ഇമാമിന്റെ ഒരു സഹോദരന്‍ കൂടി അറസ്റ്റില്‍

പൊള്ളാച്ചിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്

പെരുമ്പാവൂര്‍: വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഷെഫീഖ് അല്‍ ഖാസിമിയുടെ ഒരു സഹോദരന്‍ കൂടി അറസ്റ്റില്‍. ഖാസിമിയെ പെരുമ്പാവൂരും, കോയമ്പത്തൂരിലും, വിജയവാഡയിലും ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് പെരുമ്പാവൂര്‍ സ്വദേശിയായ നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പൊള്ളാച്ചിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്. നൗഷാദിനെ ചോദ്യം ചെയ്തതിലൂടെ ഖാസിമിയുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. ഖാസിമിയെ ഒളിവില്‍ പേകാന്‍ സഹായിച്ചതിന് മറ്റൊരു സഹോദരനായ അല്‍ അമീനെ കൊച്ചി ഷാഡോ പോലീസ് മുമ്പ് അറസ്റ്റു ചെയ്തിരുന്നു.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഷെഫീഖ് അല്‍ ഖാസിമി പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

Exit mobile version