സംഘമിത്രങ്ങള്‍ നോക്കിയാല്‍ കാണുക പികെ ഷിബുവിനെ.. എന്നാല്‍ സാധാരണ മനുഷ്യന്‍ നോക്കിയാല്‍ കാണുക സ്വാമിയെ; വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: തന്നെ പികെ ഷിബു എന്ന് വിളിച്ച് പരിഹസിക്കുന്ന സംഘമിത്രങ്ങളോട് സ്വാമി സന്ദീപാനന്ദഗിരിയുടെ രൂക്ഷ വിമര്‍ശനം. പികെ ഷിബുവിനെ ചിലപ്പോള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണയോടും പുഷ്‌കലയോടും സത്യകനോടുംകൂടി കണ്ടേക്കാം. പികെ ഷിബു സന്ദീപാനന്ദഗിരിയില്‍ വിലയം പ്രാപിച്ചെങ്കിലും സംഘികള്‍ നോക്കുമ്പോള്‍ ഇത്തരത്തിലുള്ള പികെ ഷിബുവിനെയാണു കാണുക എന്നതാണ് ഇതിന്റെ കാരണം.എന്നാല്‍ സാധാരണ മനുഷ്യര്‍ നോക്കുമ്പോള്‍ സാളഗ്രാം ആശ്രമത്തില്‍ കാണാന്‍ കഴിയുക സ്വാമി സന്ദീപാനന്ദ ഗിരിയേയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുണ്ടമന്‍കടവിലെ ആശ്രമം ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി പരിഹസിച്ചും അദ്ദേഹം നിലപാട് തുറന്ന് പറയുന്നു. പികെ ഷിബു നിങ്ങളുടെ സങ്കല്‍പ്പത്തിലെ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കുണ്ടമന്‍കടവിലെ ആശ്രമം ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സ്വാമിയുടെ തന്നെ കരങ്ങള്‍ ആണെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ പരിഹാസം.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയ സംഘമിത്രങ്ങളേ…
പി.കെ ഷിബു ‘നിങ്ങളുടെ സങ്കല്പത്തിലെ’നൈഷ്ഠിക ബ്രഹ്മചാരിയല്ല. പി കെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് പ്രവേശനമുണ്ട്.
പി കെ ഷിബുവിനെ ചിലപ്പോള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണയോടും പുഷ്‌കലയോടും സത്യകനോടുംകൂടി കണ്ടേക്കാം.പി കെ ഷിബു സന്ദീപാനന്ദഗിരിയില്‍ വിലയം പ്രാപിച്ചെങ്കിലും സംഘികള്‍ നോക്കുമ്പോള്‍ ഇത്തരത്തിലുള്ള പി.കെ ഷിബുവിനെയാണുകാണുക എന്നതാണ് ഇതിന്റെ കാരണം. എന്നാല്‍ മനുഷ്യര്‍ നോക്കുമ്പോള്‍ സ്വാമി സന്ദീപാനന്ദ ഗിരിയെ സാളഗ്രാമം ആശ്രമത്തില്‍ കാണാം.
ധ്വജ പ്രണാമം.

Exit mobile version