കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലംഗ കുടുംബത്തിന് പരിക്ക്

പിറവത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്ന് വന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്

കുറുപ്പന്തറ: കോട്ടയം-എറണാകുളം റോഡില്‍ മാഞ്ഞൂര്‍ മില്‍ക്ക് ചില്ലിംങ് പ്ലാന്റിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ കാറില്‍ യാത്ര ചെയ്‌യുകയായിരുന്ന നാലംഗ കുടുംബത്തിന് പരിക്ക്.

പിറവത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്ന് വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായ ദമ്പതികളും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് പരുക്കേറ്റത്.

പിറവം പാഴൂര്‍ കണ്ണിപ്പാറയില്‍ ഷാജി (48), ഭാര്യ എല്‍സി (46), മക്കളായ ഷോണ്‍ ഷാജി(16), ഷെയിന്‍ ഷാജി (13) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

തുടര്‍ന്ന് ഇവരെ തെള്ളകം മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സാരമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് എല്‍സിയെ അഗ്നിശമന സേന പുറത്തെടുത്തത്.

Exit mobile version