ശബരിമല വിഷയത്തില്‍ സമരം കടുപ്പിക്കും..! ഉപവാസ സമരത്തിനൊരുങ്ങി പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍ അത് നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ ശക്തമായി എതിര്‍ക്കുമെന്ന് ബിജെപി വ്യക്തമാക്കി.

പോലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ഇന്ന് തിരുവനന്തപുരം വഴുതക്കാട്ടെ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ഉപവാസ സമരം നടത്തും.

രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ശ്രീധരന്‍പിള്ള ഉപവാസം നടത്തുന്നത്. മറ്റ് ജില്ലകളില്‍ എസ്പി ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കാസര്‍കോഡ് മുതല്‍ പമ്പ വരെ രഥ യാത്ര നയിക്കും. അടുത്ത മാസം എട്ടുമുതലാണ് യാത്ര. കാസര്‍കോഡ് മധുര്‍ ക്ഷേത്രത്തില്‍ തുടങ്ങി, പമ്പയില്‍ യാത്ര അവസാനിക്കും. കണ്ണൂരില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.

Exit mobile version