ശോഭാ സുരേന്ദ്രനും വി മുരളീധരനും എതിരെ അറസ്റ്റ് വാറന്റ്

തൃശ്ശൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും വി മുരളീധരന്‍ എംപിയ്ക്കും എതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തൃശ്ശൂര്‍ അഡീഷനല്‍ ജില്ലാ കോടതി(3)യാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പാലിയേക്കര ടോള്‍ പ്ലാസയ്ക്കെതിരെ 2012ല്‍ നടന്ന സമരത്തിന്റെ പേരില്‍ ആണ് വാറണ്ട്.

വി മുരളീധരന്‍ എംപി, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കം 10 ബിജെപി നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ശോഭാ സുരേന്ദ്രനുള്‍പ്പടെയുള്ളവര്‍ ജാമ്യമെടുത്തിരുന്നില്ല. തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

2012 ഫെബ്രുവരിയില്‍ ആണ് ബിജെപി ടോള്‍ പ്ലാസയ്ക്കെതിരെ സമരം നടത്തിയത്. ടോള്‍ പ്ലാസയ്ക്കു നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും മറ്റും ആരോപിച്ച് 54 പേര്‍ക്കെതിരെയാണ് അന്ന് കേസ് റജിസ്റ്റര്‍ ചെയ്തത്.

ശബരിമല വിഷയത്തില്‍ അനാവശ്യ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി നേരത്തെ ശോഭാ സുരേന്ദ്രന് 25000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ശബരിമലയിലെ പോലീസ് നടപടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയിരുന്നത്.

Exit mobile version