കള്ളന്മാരെ പേടിച്ച് ചെന്നിത്തല പ്രദേശവാസികള്‍; കടകളില്‍ നിന്നും ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്നും പണം കവര്‍ന്നു

ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് പൂട്ടുകള്‍ തുറന്നിരിക്കുന്നത്

മാന്നാര്‍: ചെന്നിത്തല കാരാഴ്മ പ്രദേശങ്ങളില്‍ വ്യാപക മോഷണം. വ്യാഴായ്ച രാത്രിയോടെയാണ് മോഷണം നടന്നത്. റോഡിന് സമീപം സ്ഥാപിച്ചിട്ടുള്ള കറ്റിയില്‍ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം മോഷ്ടിച്ചു. അതോടൊപ്പം പലചരക്ക് കട, പച്ചക്കറി കട എന്നിവടങ്ങളിലും മോഷണം നടന്നു. കടകളില്‍ നിന്ന് പണം നഷ്ടമായിട്ടുണ്ട്.

ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് പൂട്ടുകള്‍ തുറന്നിരിക്കുന്നത്. ഇവ ക്ഷേത്രത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം ബുധനൂരില്‍ ആക്രി കച്ചവടം നടത്താനെത്തിയ യുവാവ് വീട്ടില്‍ കയറി മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.

Exit mobile version