സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസ്; കസ്റ്റംസ് ഉദ്യോഗസ്ഥനും കൂട്ടു പ്രതിയും റിമാന്റില്‍

എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഇരുവരെയും റിമാന്റ് ചെയ്തത്

കൊച്ചി: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി മൂന്ന് കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനില്‍ ഫ്രാന്‍സിസിനെയും കൂട്ടുപ്രതി മജീദ് അദിനാനയെയും പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഇരുവരെയും റിമാന്റ് ചെയ്തത്. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റി.

ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ വന്ന മൂവാറ്റുപുഴ സ്വദേശി മജീദ് അദിനാന്‍, കസ്റ്റംസ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിന് സ്വര്‍ണ്ണം കൈമാറുമ്പോളാണ് ഡറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് രണ്ട് പേരെയും പിടികൂടിയത്. സുനില്‍ ഫ്രാന്‍സിസ് കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു.

Exit mobile version