കാട്ടാനയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് സൂചന

നേരത്തെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂളമണ്ണ മേലേതില്‍ വീട്ടില്‍ യാഫീര്‍ (ജസീര്‍ 35 ), പൂക്കോട്ടുംപാടം പാട്ടകരിമ്പ് കോളനിയിലെ ബിജുമോന്‍ (25 ) എന്നിവരെയാണ് ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്

കരുവാരക്കുണ്ട്: മണലിയാംപാടം മലയില്‍ കൊമ്പനാനയെ വെടിവെച്ച് കൊലപെടുത്തിയ കൊമ്പെടുത്ത
സംഭവത്തില്‍ ഏഴ് പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചന. നേരത്തെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂളമണ്ണ മേലേതില്‍ വീട്ടില്‍ യാഫീര്‍ (ജസീര്‍ 35 ), പൂക്കോട്ടുംപാടം പാട്ടകരിമ്പ് കോളനിയിലെ ബിജുമോന്‍ (25) എന്നിവരെയാണ് ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

പിടിയിലായ യാഫീര്‍ നല്‍കിയ മെഴിയുടെ അടിസ്ഥാനത്തില്‍ ഇനിയും അഞ്ച് പ്രതികളെ പിടികൂടാനുണ്ട് എന്നാണ് സൂചന നല്‍കിയിരിക്കുന്നത്. ഈ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സൈലന്റ് വാലി ബഫര്‍ സോണ്‍ റെയ്ഞ്ച് ഓഫീസര്‍ നജ്മല്‍ അമീന്‍ പറഞ്ഞു. യാഫീര്‍ ആനക്കൊമ്പ് ചെമ്പ്രശ്ശേരിയിലുള്ള റാഫയിലിനെയാണ് ഏല്പിച്ചിട്ടുള്ളത്.

Exit mobile version