ആദിവാസികളുടെ 24 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്ന് പരാതി; ജോയ്‌സ് ജോര്‍ജ് എംപിയ്ക്ക് സബ്കളക്ടര്‍ രേണു രാജിന്റെ നോട്ടീസ്

മൂന്നാര്‍: ആദിവാസികളുടെ 24 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയ ജോയ്സ് ജോര്‍ജ് എംപിക്ക് വീണ്ടും ദേവികുളം സബ് കളക്ടറുടെ നോട്ടീസ്. ഇടുക്കി കൊട്ടാക്കമ്പൂരില്‍ എംപിയും ബന്ധുക്കളും ചേര്‍ന്ന് ആദിവാസികളുടെ ഭൂമി തട്ടിയെടുത്തെന്ന പരാതിയില്‍ മാര്‍ച്ച് ഏഴിന് ഭൂരേഖകള്‍ ഹാജരാക്കണമെന്നാണ് സബ് കളക്ടര്‍ രേണുരാജ് നിര്‍ദേശിച്ചിരിക്കുന്നത്.

നേരത്തെ മുന്‍ സബ് കള്ക്ടര്‍ പ്രേം കുമാര്‍ രേഖകള്‍ കൃത്യമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഭൂമിയുടെ പട്ടയം ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു. ഈ സംഭവത്തില്‍ പരാതിയുമായി ജോയ്‌സ് ജോര്‍ജ് ജില്ലാ കളക്ടറെ സമീപിക്കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി പുനഃപരിശോധിക്കാന്‍ സബ് കളക്ടര്‍ക്ക്, കളക്ടര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് പുനഃപരിശോധനയ്ക്ക് വേണ്ടി ഭൂരേഖകള്‍ ഹാജരാക്കണമെന്നാണ് സബ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version