സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; കടക്കെണി മൂലം തൃശ്ശൂരില്‍ യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കഴിഞ്ഞ ഒന്നര മാസത്തിനിടെ നാലാമത്തെ കര്‍ഷകനാണ് ആത്മഹത്യ ചെയ്യുന്നത്

മാള: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കഴിഞ്ഞ ഒന്നര മാസത്തിനിടെ നാലാമത്തെ കര്‍ഷകനാണ് ആത്മഹത്യ ചെയ്യുന്നത്. തൃശൂരിലെ മാള കുഴൂരിലാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യതത്.

പാറശ്ശേരി സ്വദേശി ജിജോ പോള്‍ (47) ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിജോയ്ക്ക് ലക്ഷങ്ങളുടെ കട ബാധ്യതഉണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ പാറശ്ശേരി സ്വദേശി ജിജോ പോള്‍ കായ വില്‍പനക്കാരനാണെന്നാണ് കാര്‍ഷിക മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ ഓഫീസ് വൃത്തങ്ങള്‍ ബിഗ്ഗ് ന്യൂസ് ലൈവിനോട് പറഞ്ഞത്‌.

Exit mobile version